About Us

കേരള സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴികാട്ടിയാണ് കേരള സർവീസ് റൂൾസ് (KSR). ഈ നിയമങ്ങളും മാർഗനിർദ്ദേശങ്ങളും ശരിയായി മനസ്സിലാക്കി, പ്രായോഗികമായി ഉപയോഗിക്കുന്നത് പലപ്പോഴും ഒരു വെല്ലുവിളിയാണ്. എന്നാൽ ജീവനക്കാരുടെ ദൈനംദിന ജീവിതത്തെയും ഔദ്യോഗികപരമായ കാര്യങ്ങളെയും നിയന്ത്രിക്കുന്ന സുപ്രധാന നിയമസംഹിത ആയതിനാൽ, ഓരോ സർക്കാർ ജീവനക്കാരനും ഈ നിയമങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്.

ഈ വെബ്സൈറ്റ്, കേരള സർക്കാർ ജീവനക്കാർക്കായി KSR-ലെ വിവിധ വിഷയങ്ങളെ ലളിതമായും വ്യക്തമായും പരിചയപ്പെടുത്തുന്നതിനായി ആരംഭിച്ചതാണ്. നിയമപുസ്തകത്തിലെ സങ്കീർണ്ണമായ വ്യവസ്ഥകളെ സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഭാഷയിൽ അവതരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ ഈ വെബ്സൈറ്റ് ഒരു മുതൽക്കൂട്ടാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഞങ്ങൾക്ക് വിലപ്പെട്ടതാണ്.