Compensation Leave
കോമ്പൻസേഷൻ ലീവ്
കോമ്പൻസേഷൻ അവധിയേക്കുറിച്ചു (Compensation Leave) KSR പാർട്ട് 1 & 2 Appendix VIIൽ ആണ് വിവരിക്കുന്നത്.
കോമ്പൻസേഷൻ അവധി ഒരു പ്രത്യേക അവധിയാണ്. ഒരു പൊതു അവധി ദിനത്തിൽ ജോലി ചെയ്തതിനുള്ള പ്രതിഫലമായാണ് കോമ്പൻസേഷൻ അവധി അനുവദിക്കുന്നത്.
ഒരു അവധി ദിനത്തിൽ ജോലിക്ക് വരുമ്പോൾ, ഒരു കോമ്പൻസേഷൻ അവധി ഒരാൾക്ക് സമ്പാദിക്കാം. അങ്ങനെ എത്ര അവധി ദിനത്തിൽ ജോലിക്ക് വരുന്നുവോ, അത്രയും അവധി സമ്പാദിക്കാം. എന്നാൽ ഒരു സമയം (at a time), പരമാവധി 10 കോമ്പൻസേഷൻ അവധികൾ മാത്രമേ സമ്പാദിക്കാൻ കഴിയു.
സമ്പാദിച്ച കോമ്പൻസേഷൻ അവധികൾ 3 മാസത്തിനുള്ളിലേ ഉപയോഗിക്കുവാൻ കഴിയുകയുള്ളു.
ഒരു കലണ്ടർ വർഷത്തിൽ മൊത്തം 15 കോമ്പൻസേഷൻ അവധികൾ മാത്രമേ അനുവദിക്കുകയുള്ളു.
കോമ്പൻസേഷൻ അവധികൾ കാഷ്വൽ ലീവിന്റെ കൂടെ ഇടകലർത്താം. എന്നാൽ മറ്റു സ്വാഭാവിക അവധികളുടെ കൂടെ, അതായത് ആർജിത അവധി, പകുതി ശമ്പള അവധി തുടങ്ങിയവയുടെ കൂടെ ഇടകലർത്താൻ കഴിയില്ല. കാഷ്വൽ ലീവിന്റെ കൂടെ ഇടകലർത്തുമ്പോൾ ഇടയ്ക്കുള്ള പൊതു അവധികൾ കൂടെ കോമ്പൻസേഷൻ അവധിയുടെ ഭാഗമായി കണക്കാക്കും. അങ്ങനെ അവധികൾ ഇടകലർത്തിയാലും മൊത്തം അഭാവം 15 ദിവസം കവിയരുത്.
ഓഫീസ് മേധാവിക്ക് കോമ്പൻസേഷൻ അവധി ലഭിക്കുന്നതല്ല എന്നതും ശ്രദ്ധേയം.
Categories