Half Pay Leave
അർദ്ധ വേതന അവധി
അർദ്ധ വേതന അവധി അല്ലെങ്കിൽ ഹാഫ്-പേ ലീവ്, ഒരു സ്വാഭാവിക അവധിയായാണ് (Ordinary Leave) KSRൽ പറയുന്നത്. ഒരു വർഷത്തെ സേവന കാലാവധി പൂർത്തീകരിക്കുമ്പോൾ, 20 ഹാഫ്-പേ ലീവ് ഒരാൾക്ക് അനുവദിക്കപ്പെടുന്നതാണ്.[Rule 83]
സ്വകാര്യ കാര്യങ്ങൾക്ക്, അല്ലെങ്കിൽ വൈദ്യ സാക്ഷ്യപത്രം (Medical Certificate) ആവശ്യമുള്ള സന്ദർഭങ്ങളിലും മറ്റുമാണ് ഹാഫ്-പേ ലീവ് അനുവദിക്കുന്നത്. പ്രസവാവധി ഉൾപ്പെടെയുള്ള ലീവുകൾ, അർദ്ധ വേതന അവധിക്ക് പരിഗണിക്കുന്നതാണ്. ഹാഫ്-പേ ലീവ് സമയത്താണ് ഒരാൾ പ്രൊമോഷൻ (promotion) ആവുന്നതെങ്കിൽ, ആ ഉദ്യോഗസ്ഥൻ വീണ്ടും ചാർജ് എടുക്കുന്ന ദിവസം മുതൽ മാത്രമേ പ്രൊമോഷൻറ്റെ സാമ്പത്തിക നേട്ടങ്ങൾ അനുവദിക്കുകയുള്ളു.
അവധിക്കാല ശമ്പളം
1 July 2019 മുതൽ ഹാഫ്-പേ ലീവ് സമയത്തെ ശമ്പളം കണക്കാക്കാൻ ഉപയോഗിക്കുന്ന സമവാക്യം ഇങ്ങനെയാണ്: [ GO(P) No 79/2021/Fin dated 01.06.2021 ]
₹50,200 ൽ കൂടുതൽ മാസ ശമ്പളം ലഭിക്കുന്ന ഗസറ്റഡ് ജീവനക്കാരൻ അല്ലാത്ത ഉദ്യോഗസ്ഥന്:
- പാതി ശമ്പളവും + പാതി ശമ്പളത്തിന്റെ DA യും അലവൻസുകളും ആണ് ഹാഫ്-പേ ലീവ് സമയത്തെ ശമ്പളം.
₹50,200 ൽ താഴെ മാസ ശമ്പളം ലഭിക്കുന്ന ഗസറ്റഡ് ജീവനക്കാരൻ അല്ലാത്ത ഉദ്യോഗസ്ഥന്:
- പാതി ശമ്പളവും + മൊത്തം ശമ്പളത്തിന്റെ DA യും അലവൻസുകളും.
- അല്ലെങ്കിൽ (പൂർണ്ണ ശമ്പളം + DA) എന്നതിന്റ്റെ 65%, ഇതിൽ ഏതാണോ കൂടുതൽ അത്. അങ്ങനെ ഉണ്ടായ ശമ്പള വ്യത്യാസത്തിനെ Special Leave Allowance എന്ന് വിളിക്കുന്നു.
Categories