കമ്മ്യൂട്ടഡ് ലീവ് ഒരു സ്വാഭാവിക അവധിയാണ് (Ordinary Leave); ഇത് അർദ്ധ വേതന അവധിയുടെ (Half Pay Leave) ഒരു വകഭേദമാണ്.
രണ്ട് അർദ്ധ വേതന അവധിയെ, ഒരു മുഴുവൻ ശമ്പളത്തോടു കൂടിയ അവധിയാക്കി മാറ്റുന്നതിനെയാണ് “ലീവ് കമ്മ്യൂട്ട് ചെയ്യുക” എന്ന് പറയുന്നത്.
1 Commuted Leave = 2 Half Pay leave.
ഒരാളുടെ ലീവ് അക്കൗണ്ടിലുള്ള എത്ര വേണമെങ്കിലും അർദ്ധ വേതന അവധിയെ, ഈ രീതിയിൽ മുഴുവൻ-ശമ്പളം കിട്ടുന്ന അവധിയാക്കി മാറ്റി എടുക്കുവാൻ സാധിക്കുന്നതാണ്. എത്ര കമ്മ്യൂട്ടഡ് ലീവ് എടുക്കുന്നുവോ, അതിനനുസരിച്ചു ഇരട്ടി എണ്ണം ഹാഫ്-പേ ലീവ് അക്കൗണ്ടിൽ നിന്നും കുറവ് ചെയ്യപ്പെടുന്നതാണ്.
Eligibility for commuted leave
- കമ്മ്യൂട്ടഡ് ലീവ് എടുക്കുവാൻ ഒരാൾക്ക് 3 വർഷം എങ്കിലും സേവനകാലം (service) ഉണ്ടായിരിക്കേണ്ടതാണ്.
- അതേ പോലെ തന്നെ പ്രൊബേഷൻ (probation) കാലാവധി കഴിഞ്ഞിരിക്കുകയും വേണം.
Duration & Limits
- കമ്മ്യൂട്ടഡ് ലീവ് എടുക്കുന്നതിന് പരമാവധി പരിധിയില്ല. അക്കൗണ്ടിലുള്ള എത്ര വേണമെങ്കിലും ഹാഫ്-പേ ലീവിനെ കമ്മ്യൂട്ടഡ് ലീവ് ആക്കി മാറ്റാൻ സാധിക്കുന്നതാണ്.
- കമ്മ്യൂട്ടഡ് ലീവും ആർജിത അവധിയും തമ്മിൽ സംയോജിപ്പിച്ചാൽ പരമാവധി അഭാവം 240 ദിവസമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
Pay and Allowances during commuted leave
രണ്ടു അർദ്ധ വേതന അവധികൾ ചേർത്ത് ഉപയോഗിക്കുന്നതിനാൽ മുഴുവൻ ശമ്പളത്തിനും അർഹത ഉണ്ടായിരിക്കുന്നതാണ്. എന്നാൽ അലവൻസുകൾക്ക് പരമാവധി 180 ദിവസം മാത്രമേ അർഹതയുള്ളൂ.