Joining Time

പ്രവേശനകാലം
An illustration for joining time allowed for an employee

പ്രവേശനകാലം (joining time) എന്നത് സ്ഥലം മാറ്റം / ട്രാൻസ്ഫർ ചെയ്യപ്പെടുന്ന ഒരു ഉദ്യോഗസ്ഥന് പുതിയ സ്റ്റേഷനിൽ അല്ലെങ്കിൽ ഓഫീസിൽ ഡ്യൂട്ടിയിൽ ചേരാൻ അനുവദിച്ച സമയമാണ്.

പൊതു താല്പര്യങ്ങളെ (public interest) മുൻനിർത്തിയുള്ള സ്ഥലം മാറ്റത്തിന് മാത്രമേ പ്രവേശന കാലത്തിന് അവകാശം ഉള്ളു. സ്വയം അഭ്യർഥിച്ചു (“On request”) കിട്ടിയ സ്ഥലം മാറ്റത്തിന് പ്രവേശന കാലം അനുവദനീയമല്ല; യഥാർത്ഥ യാത്രാ സമയം (actual journey time) മാത്രം അനുവദിക്കും. [Vide GO(P) 116/81/Fin. Dated 12.2.1981]

ആർജിത അവധി (earned leave) ലീവിലിരിക്കുന്ന ഒരു ജീവനക്കാരന് സ്ഥലം മാറ്റം വന്നാലും അയാൾക്ക് പ്രവേശന കാലം ലഭിക്കുന്നതാണ്. എന്നാൽ ആർജിത അവധിയല്ലാതെ മറ്റു അവധികളിൽ ഉള്ള ഒരാൾക്ക് സാധാരണ ഗതിയിൽ പ്രവേശന കാലം അനുവദിക്കുന്നതല്ല.

അനുവദിക്കാവുന്ന ദിവസങ്ങൾ

  • അതേ ഓഫീസിൽ തന്നെ ഉള്ള സ്ഥലം മാറ്റത്തിന് പ്രവേശനകാലം അനുവദനീയമല്ല (KSR Part 1 Rule 126)
  • 8 കിലോമീറ്ററിന് ഉള്ളിലുള്ള സ്ഥലം മാറ്റത്തിന് ⟶ 1 ദിവസം പ്രവേശന കാലമായി ലഭിക്കുന്നതാണ് (KSR Part 1 Rule 126)
  • 8 കിലോമീറ്ററിന് മുകളിൽ ഉള്ള സ്ഥലത്തേക്ക് ആണ് മാറ്റമെങ്കിൽ ⟶ 6 ദിവസം തയ്യാറെടുപ്പ് സമയവും (preparation time) + യാത്രാ കാലവും (actual journey time) ചേർന്നുള്ളതായിരിക്കും പ്രവേശനകാലം. പരമാവധി അനുവദിക്കാവുന്നത് 30 ദിവസം ആണ്. (KSR Part 1 Rule 127)

Actual Journey Time calculations:

യാത്രാ കാലം കണക്കാക്കാൻ ഭിന്ന സംഖ്യകളെ ഒരു ദിവസമായി ആണ് പരിഗണിക്കുന്നത്

Journey ByDistanceJourney Time
AircraftActual time occupied
Railway500km1 ദിവസം വീതം
Ocean Steamer350km1 ദിവസം വീതം
River Steamer150km1 ദിവസം വീതം
Motor Vehicle150km1 ദിവസം വീതം
conveyance plying for public hire25km1 ദിവസം വീതം