Leave Not Due
മുൻകൂർ അവധി
ഇത് ഒരു സ്ഥിരം ജീവനക്കാരന് മുൻകൂട്ടി (advanced) അനുവദിക്കുന്ന അർദ്ധ വേതന അവധിയാണ്. [Half Pay Leave in Advance]
മറ്റു ഏതെങ്കിലും അവധി സമ്പാദ്യത്തിൽ (credit) ഇല്ലെങ്കിൽ മാത്രമേ ഇത് അനുവദിക്കുകയുള്ളു.
ലീവ് കാലാവധി കഴിയുമ്പോൾ, ജീവനക്കാരൻ ഡ്യൂട്ടിയിൽ തിരിച്ചെത്തുന്നതിന് ന്യായമായ സാധ്യതയുണ്ടെന്ന്, ലീവ് അനുവദിക്കുന്ന അധികാരിക്ക് (Leave Sanctioning Authority) ബോധ്യമുണ്ടെങ്കിൽ മാത്രമേ ഈ അവധി അനുവദിക്കുകയുള്ളു. എടുത്ത അവധിയുടെ എണ്ണം എത്രയോ, അത്ര തന്നെ അർദ്ധ വേതന അവധി ഭാവിയിൽ അയാൾ സർവീസിൽ സമ്പാദിക്കും എന്നു ഉറപ്പു ഉണ്ടെങ്കിൽ മാത്രമേ ലീവ് അനുവദിക്കപ്പെടു. അതിനാൽ തന്നെ വിരമിക്കുന്നതിനു മുന്നോടിയായി ഈ അവധി അനുവദിക്കുന്നതല്ല.
ഒരാളുടെ സർവീസ് സേവന കാലയളവിൽ പരമാവധി 360 ലീവ്-നോട്ട്-ഡ്യൂ (മുൻകൂർ) അവധികൾ മാത്രമേ അനുവദിക്കുകയുള്ളു. അതിൽ 180 ദിവസം വൈദ്യ സാക്ഷ്യപത്രം (medical certificate) ഇല്ലാതെ തന്നെ അനുവദിച്ചേക്കാം. ശേഷമുള്ള 180 ദിവസങ്ങൾക്ക് വൈദ്യ സാക്ഷ്യപത്രം ഉണ്ടായിരിക്കണം.
ഒറ്റ പ്രാവശ്യം അനുവദിക്കാൻ കഴിയുന്ന പരമാവധി മുൻകൂർ അവധി 90 ദിവസമാണ്.
ഈ അവധി വോളണ്ടറി റിട്ടയർമെന്റ് ഒഴികെയുള്ള മറ്റൊരു കാരണത്താലും ക്യാൻസൽ ചെയ്യുവാൻ കഴിയുകയില്ല. ഏതെങ്കിലും കാരണത്താൽ അനുവദിക്കപ്പെട്ട മുൻകൂർ അവധി പിന്നീടുള്ള സേവനകാലയളവിൽ ആർജിക്കാൻ കഴിയാതെ വന്നാൽ പോലും റിക്കവറിയോ മറ്റ് അഡ്ജസ്റ്മെന്റുകളോ നടത്താൻ കഴിയില്ല.
Categories