Dies Non

ശൂന്യ വേതനം
A poster for Dies Non

ഡയസ് നോൺ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് : No work No pay

പണിമുടക്കിൽ പങ്കെടുത്തു കൊണ്ട് ഒരു ജീവനക്കാരൻ അനധികൃതമായി ജോലിക്ക് ഹാജാരാകാതിരുന്നാൽ, ആ കാലയളവ് ഡയസ്-നോൺ ആയാണ് പരിഗണിക്കുന്നത്. Rule 14 A of Part I KSR ൽ ആണ് ഇതിനെക്കുറിച്ച് പറയുന്നത്.

എന്തിനെയെല്ലാം ബാധിക്കും

  • ഡയസ്-നോൺ കാലയളവിൽ ജീവനക്കാരന് ശമ്പളത്തിനും ബത്തയ്ക്കും അർഹതയില്ല.
  • പ്രൊബേഷൻ കാലയളവിനെ ഡയസ്-നോൺ ബാധിക്കുന്നതാണ്. പ്രൊബേഷനിലുള്ളവരുടെ പ്രൊബേഷൻ കാലം ഡയസ്-നോണിനു അനുസൃതമായി നീളും.
  • ഡയസ്-നോൺ കാലയളവ് Earned Leave ന് യോഗ്യകാലമായി പരിഗണിക്കുകയില്ല.

എന്തിനെയെല്ലാം ബാധിക്കില്ല

  • ഇൻക്രിമെന്റിനും ഹാഫ്-പേ ലീവിനു ഡയസ്-നോൺ കാലയളവ് പരിഗണിക്കുന്നതാണ്.
  • ഡയസ്-നോൺ കാലയളവ് പെൻഷനെ ബാധിക്കുന്നതല്ല. [ Vide GO(P)No.165/2019/Fin Dated 27/11/2019 ]