ഗർഭിണിയായ, അല്ലെങ്കിൽ ഒരു കുട്ടിക്ക് ജന്മം നൽകിയ — വനിതാ ജീവനക്കാരിക്ക് അനുവദിക്കുന്ന അവധിയാണ് പ്രസവാവധി. അമ്മയെ വിശ്രമിക്കാനും, അവളെയും കുഞ്ഞിനേയും ആരോഗ്യത്തോടെ പരിപാലിക്കാൻ അനുവദിക്കുക എന്നതാണ് പ്രസവാവധിയുടെ ഉദ്ദേശ്യം.[KSR Part 1, Rule 100]
സ്ഥിരമോ, താൽക്കാലികമോ, പ്രൊബേഷണറിയോ, കോൺട്രാക്ട് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതോ ആയ എല്ലാ വനിതാ ജീവനക്കാർക്കും ഈ നിയമം ബാധകമാണ്.
Maternity leave duration
പരമാവധി 180 ദിവസം വരെ ജീവനക്കാരിക്ക് ഈ ലീവ് എടുക്കുവാൻ അവകാശം ഉണ്ട്
PSC വഴിയാണ് നിയമനമെങ്കിൽ, സർവ്വീസിൽ കയറുന്നതിന് മുൻപ് പ്രസവം നടന്നവർക്കും ഈ ലീവ് അനുവദിക്കുന്നതാണ്. പ്രസവം നടന്ന തീയതി മുതൽ, 180 ദിവസത്തിൽ എത്ര നാൾ ബാക്കിയുണ്ടോ; അത്രയും നാൾ സർവ്വീസിൽ പ്രവേശിച്ച് അടുത്ത ദിവസം മുതൽ അവധി എടുക്കാം. പ്രസവം നടന്നതിന് ശേഷം സർവീസിൽ വന്നവർ ആ വിവരം കാണിച്ചുള്ള മെഡിക്കൽ സർട്ടിഫിക്കറ്റോ ഡിസ്ചാർജ്ജ് സമ്മറിയുടെ കോപ്പിയോ അവധി അപേക്ഷയോടൊപ്പം സമർപ്പിക്കണം.
പ്രസവത്തിന് ആറുമാസം മുൻപ് മുതൽ അത്യാവശ്യമെങ്കിൽ പ്രസവാവധി എടുക്കാവുന്നതാണ്. എന്നാൽ പ്രസവം നടക്കുന്ന ദിവസം ഈ 180 ദിവസത്തിൽ നിർബന്ധമായും ഉൾപ്പെട്ടിരിക്കണം.
Salary during maternity leave
മെറ്റേണിറ്റി ലീവ് പൂർണ്ണ വേതനത്തിലാണ് (Full Pay) നൽകുന്നത്, അതായത് പ്രസവാവധി കാലയളവിൽ നിങ്ങൾക്ക് മുഴുവൻ ശമ്പളവും അലവൻസുകളും ലഭിക്കുന്നതാണ്.
Combining maternity leave with other types of leave
കാഷ്വൽ ലീവ് ഒഴികെയുള്ള മറ്റേതെങ്കിലും തരത്തിലുള്ള അവധിയുമായി നിങ്ങൾക്ക് പ്രസവാവധി സംയോജിപ്പിക്കാം. കുഞ്ഞിന് പ്രത്യേക പരിഗണന ആവശ്യം ഉണ്ടെന്നും, മാതാവിന്റെ സാന്നിധ്യം അനുപേക്ഷണീയമാണെന്നും കാണിച്ചുള്ള മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിലും ലീവുകൾ സംയോജിപ്പിച്ചു എടുക്കാവുന്നതാണ്.
പ്രസവാവധിയുടെ തുടർച്ചയായി ആവശ്യമെങ്കിൽ 60 ദിവസത്തെ ശൂന്യ-വേതനാവധി ( Leave without Allowance) എടുക്കാവുന്നതാണ്. ഇതിനു പ്രത്യേകം മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ല. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ എടുക്കുന്ന ശൂന്യ-വേതനാവധിപോലെ തന്നെ, ഈ കാലഘട്ടം എല്ലാ ആനുകൂല്യങ്ങൾക്കും യോഗ്യ-കാലമായി (eligible period) പരിഗണിക്കുകയും ചെയ്യുന്നതാണ്.
ഇത് പ്രസവാവധിയുടെ തുടർച്ചയായി എടുക്കേണ്ടതാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. പ്രസവാവധി കഴിഞ്ഞു തിരികെ ജോലിയിൽ പ്രവേശിച്ച് ഒരു ദിവസം എങ്കിലും ജോലി ചെയ്താൽ പിന്നെ ഈ അവധിക്കു അർഹതയില്ല. ഇത് ശൂന്യ-വേതനാവധി ആണെങ്കിലും- ഇൻക്രിമെൻറ്, ഗ്രേഡ്, പെൻഷൻ ഇവക്കെല്ലാം ഈ കാലാവധി പരിഗണിക്കുന്നതാണ്, എന്നാൽ പ്രൊബേഷന് വേണ്ട യോഗ്യ-കാലമായി പരിഗണിക്കുന്നതല്ല എന്നതും ശ്രദ്ധേയം.
Miscarriage
ഗർഭച്ഛിദ്രം (miscarriage) സംഭവിച്ചാൽ, KSR-ന്റെ Part I Rule 101 അനുസരിച്ച്, ആറാഴ്ചയിൽ (6 weeks) കൂടാത്ത കാലയളവിലേക്ക് മുഴുവൻ വേതനത്തോടും കൂടി അവധിയെടുക്കാൻ ഒരു വനിതാ ജീവനക്കാരിക്ക് അർഹതയുണ്ട്. അപേക്ഷയോട് ഒന്നിച്ചു മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജാരാക്കിയിരിക്കണം.
ഗർഭപാത്രം മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ (hysterectomy) കാര്യത്തിൽ KSR-ന്റെ Part I Rule 101A പ്രകാരം 45 ദിവസം വരെ മുഴുവൻ വേതനത്തോടെ കൂടെ അവധി എടുക്കുവാൻ ഒരു വനിതാ ജീവനക്കാരിക്ക് അർഹതയുണ്ട്. ഇതിനും മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമാണ്.