Special Disability Leave
അവശതാവധി
തന്റെ ഔദ്യോഗിക ചുമതലകൾ നിർവ്വഹിച്ചതിന്റെ ഫലമായോ; അല്ലെങ്കിൽ ഔദ്യോഗിക സ്ഥാനത്തിന്റെ അനന്തരഫലമായോ ഉണ്ടായ പരിക്കുകൾ മൂലം അംഗവൈകല്യം സംഭവിച്ച ഒരു ഉദ്യോഗസ്ഥന് അനുവദിക്കുന്ന അവധിയാണ് അവശതാവധി. [Rule 97]
ശാരീരികാവശത അഥവാ അതിന്റെ കാരണം, സംഭവം കഴിഞ്ഞു എത്രയും വേഗം മേലധികാരികളെ അറിയിച്ചിരിക്കണം. പരമാവധി 3 മാസകാലയളവിനുള്ളിൽ അറിയിച്ചിരിക്കണം. ന്യായമെന്ന് തോന്നുന്ന സാഹചര്യങ്ങളിൽ 3 മാസ പരിധിയിൽ മാറ്റം വരുത്താനുള്ള അധികാരം സർക്കാരിനുണ്ട്. [Rule 97(2)]
അനുവദിക്കുന്ന പരമാവധി അവധി 24 മാസമോ അല്ലെങ്കിൽ വൈദ്യ സാക്ഷ്യപത്രത്തിൽ (medical certificate) രേഖപ്പെടുത്തിയിരിക്കുന്ന കാലയളവോ; ഇതിൽ ഏതാണോ കുറവ് അതായിരിക്കും. അതായത് പരമാവധി അവധി 24 മാസമായിരിക്കും. [Rule 97(3)]
മറ്റു അവധിയുടെ കൂടെ ചേർത്ത് എടുക്കാവുന്നതാണ് അവശതാവധി.[Rule 97(4)]
പെൻഷൻ കണക്കാക്കാൻ നേരം ഈ അവധി കാലയളവ് ഡ്യൂട്ടിയായിയാണ് പരിഗണിക്കുന്നത്. [Rule 97(6)]
ഈ അവധി താൽകാലിക ജീവനക്കാർക്കും അനുവദനീയമാണ്.
അവധി വേതനം
- ആദ്യത്തെ 4 മാസത്തേക്ക് ആർജിത അവധിയെന്ന പോലെ അവധിവേതനം നൽകുന്നതാണ്.
- 4 മാസം കഴിഞ്ഞുള്ള കാലയളവിൽ അർദ്ധവേതന അവധിയ്ക്ക് നൽകുന്ന നിരക്കിൽ വേതനം നൽകുന്നതാണ്.
Categories